Josekutty Panackal
Drag to set position!
#JosekuttyPanackal #Profile
ജോസ്കുട്ടി പനയ്ക്കൽ
ജോസഫ് - സിസിലി ദമ്പതികളുടെ മകനായി കാഞ്ഞിരപ്പള്ളി കപ്പാട്ട് ജനനം. മൂന്നാം വയസിൽ കുടുംബത്തോടൊപ്പം തൊടുപുഴ ഉടുമ്പന്നൂരിലേക്ക്. ഏഴാം ക്ലാസുവരെ പള്ളിക്കാമുറി, കരിമണ്ണൂര്, മങ്കുഴി സ്കൂളുകളില് പഠിച്ചു. തുടര്ന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തേക്ക്. കലയന്താനി സെന്റ് ജോര്ജ് സ്കൂളില് തുടര്പഠനം. പഠനകാലത്ത് വിവിധ കായികമൽസരങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലത്തില്വരെ മൽസരിച്ചു. മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, തൊടുപുഴ ന്യൂമാന് കോളജ് എന്നിവിടങ്ങളില് പ്രീ-ഡിഗ്രി, ഡിഗ്രി പഠനം. ഇതിനിടെ കരാട്ടെ അഭ്യസിക്കുകയും ബ്ലാക്ബെൽറ്റ് ഒന്നാം ഡിഗ്രി വരെ നേടുകയും ചെയ്തു. തുടര്ന്ന് കോളജ് പഠനത്തിനൊപ്പം കരാട്ടേ അധ്യാപകനായും വിവിധ സ്ഥലങ്ങളില് സേവനം അനുഷ്ഠിച്ചു. ഡിഗ്രി പഠനത്തിനൊപ്പം തൊടുപുഴ മാതൃഭൂമി ബ്യൂറോയുമായുള്ള ബന്ധമാണ് വാര്ത്താ ചിത്രലോകത്തേക്ക് ജോസ്കുട്ടിയെ ആകൃഷ്ടനാക്കിയത്.
ധനതത്വശാസ്ത്രത്തില് ബിരുദവും മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദവും, കപ്യൂട്ടര് ആപ്ലിക്കേഷന്സിൽ ബിരുദാനന്തര ഡിപ്ലോമയും, ന്യൂസ് ഫോട്ടോഗ്രാഫിയില് പ്രത്യേക പരിശീലനവും നേടിയ ജോസ്കുട്ടി പത്രമാസികകളുടെ രാജ്യാന്തര സംഘടനയായ 'ഇഫ്ര' ഏഷ്യയുടെ മലേഷ്യയിൽ നടന്ന സ്പോര്ട്സ് ഫൊട്ടോഗ്രഫി പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട്.
നാല് രാജ്യാന്തര പുരസ്ക്കാരമുള്പ്പടെ നാൽപതിലേറെ ഫോട്ടോഗ്രാഫി അവാര്ഡുകള് നേടിയിട്ടുണ്ട്. 2010,11,12,13,14 വര്ഷങ്ങളില് ഏറ്റവും കൂടുതൽ വാര്ത്താ ചിത്രങ്ങള് എടുത്ത് ഇലക്ട്രോണിക് ഫോര്മാറ്റിൽ ഫയൽ ചെയ്തതിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ തുടര്ച്ചയായി ഇടംപിടിച്ചു.
18 വര്ഷമായി മലയാള മനോരമയില് സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ജോസ്കുട്ടി കണ്ണൂര്, കോട്ടയം, കൊല്ലം, തൃശൂര്, മുംബൈ എന്നീ പതിപ്പുകളില് ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള് മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രഫറാണ്. കേരള പത്രപ്രവര്ത്തയൂണിയന് തൃശൂര് ജില്ലാ ഘടകം ജോയിന്റ് സെക്രട്ടറിയായും വിവിധ ജേണലിസം ഇന്സ്റ്റിറ്റ്യൂട്ടുകളില് ഗസ്റ്റ് അധ്യാപകനായും പ്രവര്ത്തിച്ചിട്ടുണ്ട്.. പലതുള്ളി, ശുചിത്വ കേരളം, ദ് ടെംപിള്സ് ഓഫ് ഇന്ത്യ, ഇലഫെന്റ്സ് ഇന് കേരള, ഫെസ്റ്റിവൽസ്, എന്നിങ്ങനെ പത്തോളം ഫോട്ടോ എക്സിബിഷനുകളിലും പങ്കാളിയായിട്ടുണ്ട്. നിരവധി രാജ്യാന്തര-ദേശീയ- സംസ്ഥാന കായിക മൽസരങ്ങളും സംഭവങ്ങളും മലയാള മനോരമക്കായി ക്യാമറയില് പകര്ത്തിയിട്ടുണ്ട്. ചൈനീസ് ഏഷ്യൻ ഗെയിംസിൽ പത്രഫോട്ടോഗ്രാഫറെന്ന നിലയിൽ നേരിടേണ്ടിവന്ന അനുഭവങ്ങളെഴുതിയ പുസ്തകം കാണാപ്പുറം 2014ൽ ഒളിംപ്യൻ പ്രീജാ ശ്രീധരൻ പ്രകാശനം ചെയ്തു. 2015ൽ കേരള പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന നിര്വാഹകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: സിന്ധു ജോര്ജ് (അങ്കമാലി മൂക്കന്നൂര് ഫിസാറ്റ് കോളജ് അസിസ്റ്റന്ഡ് പ്രഫസര്)
മക്കള്: ഇനിക, എഡ്രിക്.
ഓഫിസ് : ജോസ്കുട്ടി പനയ്ക്കല്, ചീഫ് ഫൊട്ടോഗ്രഫര്, മലയാള മനോരമ, കൊച്ചി. Email: josekuttyp@gmail.com
- JoinedFebruary 2009
- OccupationPhoto Journalist
- HometownThodupuzha
- Current cityKochi
- CountryIndia
- Emailjosekuttyp@gmail.com
- Websitehttp://www.facebook.com/josekuttyp
- Facebookjosekuttyp
- Twitterjosekuttyp
- Instagramjosekuttypanackal
Most popular photos
Testimonials
Nothing to show.