Back to gallery

Oh...Madinah..What a lucky you are !!!

ഇളം കാറ്റിലെന്നെ പുല്കുന്നിതാരോ !

--------------------------------------

 

നിലാവും ഇളം കുളിരുമുള്ള രാതികളില്

പരിശുദ്ധ മസ്ജിദിന്റെ മുറ്റത്തു നീ ഉലാത്തുമ്പോള്

നിന്നെ തലോടനെതുന്ന നനു നനുത്ത കാറ്റിനു

കസ്തൂരി ഗന്ധം ഉണ്ടെന്നു നിനക്ക് തോന്നിയോ. ..

 

ആലിംഗനത്തിന്റെ പരിലാളനത്തില് നീ മിഴികളടക്കുംപോള്

മുന്നില് മന്കട്ട കളാല് കെട്ടിയുയര്ത്തിയ ..

ഉണങ്ങിയ ഈന്ത പനയാല്

പന്തല് മേഞ്ഞ ഒരു നാല് ചുവരിനു മുന്നിലാണ് നീയെന്നരിഞ്ഞുവോ..

 

ഒരു ഭൂലോകം മുഴുവന് വെളിച്ചമെകാനെതിയവന്

മെടഞ്ഞിട്ട ഉണങ്ങിയ പനയോലയില് അന്തിയുറങ്ങുന്നത്

കണ്ടു നിന്റെ ഉള്ളം പിടഞ്ഞുവോ..

 

ഇത്തിരി കാരക്കയും വെള്ളവുമാണ് നിന്റെ രാജാവിന്റെ

അമിര്ദെത് എന്നറിഞ്ഞു നിന്റെ മിഴികള് നനഞ്ഞുവോ..

 

ആ വചനങ്ങള് ക്കപ്പുറം നീ തേടിയതും നേടിയതും

എന്തിനായിരുന്നു എന്ന തിരിച്ചരിവിലാണല്ലോ

നിന്റെ മനമുണരുന്നത്..

 

വിശുധമായതൊന്നിനെ തഴുകി വന്ന ഇളം കാറ്റ്

ഇപ്പോഴുമിവിടെ യുണ്ട്

 

അവനെന്റെ കാതിലൊതുന്നുമുണ്ട് ..

നിനക്കായി ചെലോട്ടുമില്ലാത്ത പഴയൊരു പാത്രത്തില്

ഇത്തിരി കാരക്കയും വെള്ളവുമുണ്ട് ...

 

ഈ സമ്രിധിയെലേകു നീ വരുന്നോ..നീ വരുന്നോ..?

 

19,248 views
96 faves
48 comments
Uploaded on February 25, 2009
Taken on February 11, 2009