MakkahMadinahPhotosdotcom
After-the-rian..---മഴയൊഴിഞ്ഞ നേരം ...
I shot this after a rain in Madinah, before they added Umbrellas in piazza
It was in sunset time and I got a wonderful lighting ..
====================
മനം കുളിര്ക്കെ പെയ്തൊഴിഞ്ഞ
ഒരു മഴചാര്ത്തിനു ശേഷമുള്ള
ഈ പരിശുദ്ധ മസ്ജിദ്
എന്റെ കുറെ നാളുകളിലെ ഒരു സ്വപ്നമായിരുന്നു..
ഒന്നു രണ്ടു വര്ഷത്തെ കാത്തിരിപ്പിനൊടുവിലാണ്
അതിനൊരവസരം കൈവന്നത്..
മഴ യുടെ വകവെച്ചു കൊടുക്കാനാവാത്ത ഇത്തിരി രവ്ദ്രം അവഗണിച്ച്
(മഴയെ..മലനാട്ടു കാരനോടാണോ കളി!!)
ക്യാമറയും നെഞ്ചോടു ചേര്ത്തു മസ്ജിദിന്റെ മുറ്റത്ത് എത്തുമ്പോള്
മക്കയും മദീനയും കണ്ട സത്യവിശ്വാസിയുടെ മനസ്സുപോലെ
വെന്മയാല് വെട്ടിത്തിളങ്ങുന്ന
വിശാലമായ ഇറ്റാലിയന് മാര്ബിള് നിറയെ
സാദാ കാണുന്ന അരുണ ശോഭയുള്ള കാര്പെട്ടിനു പകരം
തങ്ക വര്ണ്ണ ലേപനം ഉരുക്കി യൊഴിച്ച പള്ളി മുറ്റം കണ്ടു
ക്യാമറ കണ്ണുകളില് ഉള്ക്കൊള്ളിക്കാനാവാത്ത
ആ സുന്ദര ദ്രിശ്യത്തിനു മുന്നില് അന്തിച്ചു നില്ക്കാനെ
എനിക്ക് കഴിഞ്ഞുള്ളു..
സ്വര്ണ്ണ വെയില് ചീളുകള്
മഴ മുതുകള്ക്കൊപ്പം
അടയാടയായി അണിഞ്ഞു
അഭൌമ സൗന്ദര്യത്തിന്റെ പ്രഭ വലയമായി
എന്റെ മുന്നില് ജ്വലിച്ചു നില്ക്കുന്ന
മസ്ജിദും അതിന്റെ പരിസരവും
നാല് ദിക്കിലുമുള്ള മഴമേഘങ്ങളുടെ
കാര്വര്ണ്ണ ചിത്രങ്ങള് ക്കിടയില് അതി ശോഭായാര്ന്നു നിന്നു..
അവക്കിടയിലൂടെ വിസ്മയം പൂണ്ട് ഒളിഞ്ഞു നോക്കുന്ന
സായം കാല സവിതാവും...
മറക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു അത്..
(ഇന്നത് കാലത്തിനു മങ്ങലെല്പ്പിക്കാനാവാത്ത ഒരോര്മ്മയും.!)
ഇനിയുമൊരു തണുത്ത കാറ്റിനും
കാര്മുകിലേരി വരുന്ന
മഴപ്പാട്ടിന് താളത്തിനും വേണ്ടി
ഞാന് കാതോര്ത്തിരിക്കുന്നു....
ഇനിയുമൊരു മഴയില് കുതിര്ന്ന
മദീന നഗരിക്കായി
ഞാന് സ്വപ്നം കാണുകയും ചെയ്യുന്നു..