Back to photostream

പൊന്നാനിയിലെ കാലം

ചലിക്കുന്ന എല്ലാത്തിനും നടുവിൽ നിശ്ചലമായി നിൽക്കുന്ന ഒരു തലമുറ ഉണ്ട് ഇവിടെ. കാലം മുന്നോട്ടുപോയപ്പോളും ഞങ്ങളിവിടെ നിന്നോളാം എന്ന് പറഞ്ഞു പടിക്കൽ നിന്നവർ. ചങ്ങാതിമാരും പട്ടണവും വിട്ട് ഇന്നുവരെ എങ്ങും പോവാത്തവർ. പോകേണ്ടി വന്നാൽ പകരം വെക്കാനില്ലാത്ത ജീവിതങ്ങൾ.

 

പൊന്നാനി ഒരു സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ചലിക്കുന്നത്. പഴമയും പ്രൗഢിയും വിളിച്ചോതുന്ന ഈ മരങ്ങളുടെ ഇടയിൽ നിശ്ചലമായി നിൽക്കുന്ന പരുന്ത് ഇവിടെ സമയം ആണ്. ഒരു പക്ഷേ പൊന്നാനിയിലെ ഈ തലമുറ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഒരു കാലം തൻ്റേയും കൂടി നല്ല ചില ഓർമ്മകൾ ആണല്ലോ എന്ന് സമയത്തിനും തോന്നിയിട്ടാവണം.

 

പള്ളിക്കുളത്തിലെ പടവുകളിൽ തിരക്ക് കുറയുന്നു. മുത്തശ്ശിമരങ്ങളുടെ ചുവട്ടിലെ വെളുത്ത വട്ടങ്ങൾ ചെറുതാവുന്നു. നിരപ്പലകകൾ ഒച്ചപോലും കേൾപ്പിയ്ക്കാതെ അടയുന്നു. നെയ്പ്പത്തലുകൾ ചില്ലരമാലയിൽ കുറച്ചു നാൾകൂടി കാത്തിരിക്കും. പിന്നെ അതും വഴിമാറും.

899 views
7 faves
0 comments
Uploaded on June 10, 2020
Taken on February 2, 2020