Navaneeth Kishor
Old lady from Grahaan
യാത്ര എന്നത് പലപ്പോഴും പുതിയ കാഴ്ചകൾ എന്ന ഒരു തലത്തിൽ മാത്രമേ നമ്മൾ എടുക്കാറുള്ളൂ. സ്ഥിരം കാഴ്ചകൾ, സ്ഥിരം വഴികൾ ഒരിക്കലും അതിൽ വരാറില്ല. ചരിത്രം പക്ഷെ മറിച്ചാണ്, മികവുറ്റ യാത്രാനുഭവങ്ങൾ പലതും ചെറു യാത്രകളിൽ നിന്ന് ജനിച്ചിട്ടുണ്ട്. അടുക്കളയിൽ നിന്ന് കിണറ്റിൻകരയിലേക്കും, അവിടന്ന് ആലയിലേക്കും, തിരിച്ചും ഉള്ള ദൈനിക യാത്രകൾ അറബിക് കവിതകളായി എഴുതപ്പെടുന്നതും അതുകൊണ്ടാണ്. യാത്രകൾ മനസ്സിനെ സ്പർശിക്കുന്ന അനുഭവങ്ങൾ ആയെങ്കിൽ മാത്രമേ യാത്രികനാവൂ. യാത്രയുടെ അളവുകോൽ കിലോമീറ്ററുകൾ അല്ല എന്നത് എത്രയോ വട്ടം മനസ്സിലാക്കിയിരിക്കുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്തിട്ടും ഒഴിഞ്ഞ മനസ്സുമായി വന്നു കേറുന്ന പുരുഷനോട് താൻ തൊട്ടടുത്ത കുന്നിന്റെ മുകളിൽ കേറിയപ്പോൾ കണ്ട കാഴ്ചകൾ മണിക്കൂറുകൾ എടുത്ത് വർണ്ണിക്കുന്ന ഭാര്യ.
ഗ്രഹാണിൽ താമസിച്ച ദിവസങ്ങളിൽ പലയിടത്തും വെച്ച് ഈ സുന്ദരിയായ അമ്മൂമ്മയേയും അതിലേറെ സുന്ദരിയായ ഈ ആടിനെയും കണ്ടിരുന്നു. തിരിച്ചിറങ്ങുമ്പോൾ യാദൃശ്ചികമായി വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. പരിമിത സാഹചര്യങ്ങളുടെ ആ തുരുത്തിൽ കഴിയുമ്പോളും എത്രയോ യാത്രാനുഭവങ്ങൾ ഈ അമ്മൂമ്മക്ക് പറയാൻ ഉണ്ടാവും. വീട്ടിൽ നിന്നും ആടിനെയും കൊണ്ടുള്ള ചെറു യാത്രകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള എത്രയോ സഞ്ചാരികളെ ഈ ചിരിയോടെ അവർ സ്വീകരിച്ചിട്ടുണ്ടാവും. പലപ്പോഴും തൻ്റെ ചിന്തകളും കഥകളും ഈ നടത്തത്തിന്റെ ഇടയിൽ ഈ ആടിനോട് പറഞ്ഞിട്ടുണ്ടാവും. ഒരിക്കലും വെളിച്ചം കാണാൻ ഇടയില്ലാത്ത ആ കഥകൾ ഇന്നുള്ള എത്രയോ സഞ്ചാര സാഹിത്യങ്ങളെക്കാൾ മികച്ചതായിരിക്കും. ആ കണ്ണുകളിൽ കൂടി കണ്ട ലോകം അതെത്ര ചെറുതാണെകിൽ കൂടിയും അതിന്റെ പരിശുദ്ധിയും നിഷ്കളങ്കതയും പകരം വെക്കാനില്ലാത്തതായിരിക്കും. ഭാഷയുടെ പരിമിതിക്കുള്ളിൽ നിന്നും ഞങ്ങൾ കൈമാറിയ പുഞ്ചിരികൾ ഒരു പക്ഷെ മനസ്സിനോട് അത്രയ്ക്ക് ചേർന്ന് നിന്നതു കൊണ്ടാവാം, ഈ ഫ്രെയിമും ആ യാത്രയും ഏറെ പ്രിയങ്കരങ്ങൾ ആയത്.